Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K Rajan

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം വേ​ണം; സി​പി​ഐ നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് കെ. ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം വേ​ണ​മെ​ന്ന സി​പി​ഐ നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് മു​ന്‍ മ​ന്ത്രി​യും ഒ​ല്ലൂ​ർ എം​എ​ൽ​എ​യു​മാ​യ കെ. ​രാ​ജ​ൻ. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി പ​റ​ഞ്ഞ​താ​ണെ​ന്നും രാ​ജ​ന്‍ പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം വേ​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ നേ​ര​ത്തെ കൃ​ത്യ​മാ​യി അ​ഭി​പ്രാ​യം പ​റ​ഞ്ഞി​രു​ന്നു. ആ ​കാ​ര്യ​ത്തി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ന്നു. ഒ​രു മാ​റ്റ​വു​മി​ല്ല. മാ​റ്റം ഉ​ണ്ടാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നു​മി​ല്ല – കെ ​രാ​ജ​ന്‍ വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​സ്ഥാ​ന​ത്തെ ചൊ​ല്ലി സി​പി​ഐ​യി​ല്‍ ഭി​ന്ന​സ്വ​ര​മു​യ​ര്‍​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ജ​ന​ങ്ങ​ളെ ബാ​ധി​ക്കാ​ത്ത വി​ഷ​യ​ത്തി​ല്‍ വാ​ശി​പി​ടി​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടൂ​വ് യോ​ഗ​ത്തി​ല്‍ ചി​ല നേ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.

മു​ന്ന​ണി തി​രി​ച്ച​ടി നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ല്‍ എ​ല്ലാ​വ​രും ഒ​ന്നി​ച്ച് നി​ല്‍​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ര്‍​ന്നു. പാ​ര്‍​ട്ടി​യെ മാ​ത്രം ബാ​ധി​ക്കു​ന്ന പ്ര​ശ്‌​ന​ത്തെ മു​ഖ്യ​അ​ജ​ണ്ട​യാ​യി ഉ​യ​ര്‍​ത്തി ഇ​റ​ങ്ങ​രു​ത്. മു​ന്ന​ണി തി​രി​ച്ച​ടി നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ല്‍ എ​ല്ലാ​വ​രും ഒ​ന്നി​ച്ച് നി​ല്‍​ക്ക​ണം.

ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ആ​രു​മാ​യും ത​ര്‍​ക്കി​ക്കാം, എ​ന്നാ​ല്‍ പാ​ര്‍​ട്ടി കാ​ര്യ​ത്തി​ല്‍ അ​ത് പാ​ടി​ല്ല. പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​സ്ഥാ​ന​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച പാ​ടി​ല്ലെ​ന്ന അ​ഭി​പ്രാ​യ​വും സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടൂ​വ് യോ​ഗ​ത്തി​ല്‍ ചി​ല​ര്‍ പ്ര​ക​ടി​പ്പി​ച്ചു.

 

Kerala

ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ്: പാ​ലാ കോ​ട​തി വി​ധി തി​രി​ച്ച​ടി​യ​ല്ലെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ

വ​യ​നാ​ട്: ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ലാ കോ​ട​തി​യു​ടെ വി​ധി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി​യ​ല്ലെ​ന്ന് റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ. ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ വീ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ ഉ​ന്ന​യി​ക്ക​പ്പെ​ട്ട​തെ​ന്നും ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച​ല്ല വി​ധി​യെ​ന്നും രാ​ജ​ൻ പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ൽ നി​ർ​മി​ക്കു​ന്ന ടൗ​ൺ​ഷി​പ്പ് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ർ​ദി​ഷ്ട ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​ക്കാ​യി സ​ർ​ക്കാ​ർ ക​ണ്ടു​വ​ച്ച സ്ഥ​ല​മാ​ണ് ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ്. എ​ന്നാ​ൽ സ​ർ​ക്കാ​ർ അ​വ​കാ​ശം ഉ​ന്ന​യി​ച്ച 2263 ഏ​ക്ക​ർ സ​ർ​ക്കാ​ർ ഭൂ​മി​യ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് പാ​ലാ കോ​ട​തി ഹ​ര്‍​ജി ത​ള്ളി​യ​ത്. ഇ​തോ​ടെ ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​യു​ടെ ഭാ​വി​യും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.

ഇ​നി മേ​ൽ​ക്കോ​ട​തി​യി​ൽ നി​ന്ന് സ​ർ​ക്കാ​ർ വാ​ദം ശ​രി​വ​ച്ചാ​ലേ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി സ​ർ​ക്കാ​രി​ന് മു​ന്നോ​ട്ട് പോ​കാ​നാ​വൂ. എ​സ്റ്റേ​റ്റ് ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ന ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ വാ​ദ​ങ്ങ​ള്‍ പാ​ലാ കോ​ട​തി ശ​രി​വ​ച്ച​തോ​ടെ​യാ​ണി​ത്. എ​രു​മേ​ലി സൗ​ത്ത്, മ​ണി​മ​ല വി​ല്ലേ​ജു​ക​ളി​ലാ​യി 2263 ഏ​ക്ക​ർ ഭൂ​മി​യി​ലാ​ണ് സ​ർ​ക്കാ​ർ അ​വ​കാ​ശം ഉ​ന്ന​യി​ച്ച​ത്.

അ​യ​ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ഹാ​രി​സ​ൺ മ​ല​യാ​ളം എ​ന്നി​രാ​ണ് കേ​സി​ലെ എ​തി​ര്‍ ക​ക്ഷി​ക​ള്‍. 2019 ൽ ​തു​ട​ങ്ങി​യ​താ​ണ് ഈ ​കേ​സ്. ഇ​തി​ലാ​ണ് ഇ​പ്പോ​ൾ സ​ര്‍​ക്കാ​രി​ന്‍റെ അ​വ​കാ​ശ​വാ​ദം കോ​ട​തി ത​ള്ളി​യ​ത്.

 

Kerala

മു​ന​മ്പം ഭൂ​സം​ര​ക്ഷ​ണ സ​മി​തി സ​മ​രം ഇ​ന്ന് അ​വ​സാ​നി​പ്പിക്കും

കൊ​ച്ചി: മു​ന​മ്പം ഭൂ​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ സ​മ​രം ഇ​ന്ന് അ​വ​സാ​നി​ക്കും. താ​മ​സ​ക്കാ​ര്‍​ക്ക് വ്യ​വ​സ്ഥ​ക​ളോ​ടെ ഭൂ​നി​കു​തി അ​ട​യ്ക്കാ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് സ​മ​ര​സ​മി​തി സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വും കെ.​രാ​ജ​നും ഇ​ന്ന് ഉ​ച്ച​യോ​ടെ സ​മ​ര​പ​ന്ത​ലി​ൽ എ​ത്തും. 2.30ഓ​ടെ ഇ​രു​വ​രും സ​മ​പ​ന്ത​ലി​ലെ​ത്തി സ​മ​ര​മി​രി​ക്കു​ന്ന​വ​ർ​ക്ക് നാ​രാ​ങ്ങാ നീ​ര് ന​ൽ​കി സ​മ​രം അ​വ​സാ​നി​പ്പി​ക്കും. എ​ന്നാ​ൽ ബി​ജെ​പി നേ​തൃ​ത്വ​ത്തി​ൽ ഒ​രു വി​ഭാ​ഗം സ​മ​ര​ത്തി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മി​ടും.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വോ​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ര​മ​ട​യ്ക്കാ​ൻ പ​റ്റി​യി​രു​ന്നു. ഭൂ​മി പോ​ക്കു​വ​ര​വി​നും സാ​ധ്യ​മാ​യി​ട്ടു​ണ്ട്. ഇ​തേ തു​ട​ർ​ന്നാ​ണ് നി​ല​വി​ൽ ഭൂ​രി​പ​ക്ഷം പേ​രും പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ള്ള ഭൂ​സം​ര​ക്ഷ​ണ സ​മി​തി സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

District News

പ​ട്ട​യത്തിനുള്ള വ​രു​മാ​നപ​രി​ധി 2.5 ല​ക്ഷം രൂ​പ​യാ​ക്കി: മ​ന്ത്രി​ രാ​ജ​ന്‍

പ​ത്ത​നം​തി​ട്ട: പ​ട്ട​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ വാ​ര്‍​ഷി​ക വ​രു​മാ​ന പ​രി​ധി ഒ​രു ല​ക്ഷ​ത്തി​ല്‍ നി​ന്ന് ര​ണ്ട​ര ല​ക്ഷം രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ച്ച​താ​യി മ​ന്ത്രി കെ ​രാ​ജ​ൻ. നെ​ടു​മ്പ്രം, കോ​ന്നി ഐ​ര​വ​ണ്‍ സ്മാ​ര്‍​ട്ട് വി​ല്ലേ​ജു​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. റീ​സ​ര്‍​വേ ന​ട​പ​ടി പൂ​ര്‍​ണ​മാ​യും ഡി​ജി​റ്റ​ലാ​ക്കി​യ​തോ​ടെ ഭൂ​മി​യു​ടെ അ​ള​വ്, കൈ​മാ​റ്റം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ഒ​റ്റ പോ​ര്‍​ട്ട​ലി​ല്‍ ല​ഭ്യ​മാ​യി.

ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പി​ന്‍റെ പേ​ള്‍, റ​വ​ന്യൂ വ​കു​പ്പി​ന്‍റെ റി​ലീ​സ്, സ​ര്‍​വേ വ​കു​പ്പി​ന്‍റെ ഇ ​മാ​പ് പോ​ര്‍​ട്ട​ലു​ക​ള്‍ സം​യോ​ജി​പ്പി​ച്ച് എ​ന്‍റെ ഭൂ​മി പോ​ര്‍​ട്ട​ല്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ ഭൂ​മി ക്ര​യ​വി​ക്ര​യം എ​ളു​പ്പ​മാ​ക്കി. എ​ല്ലാ​വ​ര്‍​ക്കും ഭൂ​മി എ​ല്ലാ ഭൂ​മി​ക്കും രേ​ഖ എ​ല്ലാ സേ​വ​ന​ങ്ങ​ളും സ്മാ​ര്‍​ട്ട് എ​ന്ന മു​ദ്രാ​വ​ക്യ​ത്തോ​ടെ റ​വ​ന്യു വ​കു​പ്പ് ശ്ര​ദ്ധേ​യ​വും വി​പ്ല​വ​ക​ര​വു​മാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്നു. പു​തി​യ​താ​യി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച 190 വി​ല്ലേ​ജു​ക​ളി​ല്‍ 32 എ​ണ്ണ​ത്തി​ന്‍റെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
നെ​ടു​മ്പ്രം ഉ​ണ്ട​പ്ലാ​വ് എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​രം ഹാ​ളി​ല്‍ ന​ട​ന്ന നെ​ടു​മ്പ്രം സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തി​ല്‍ മാ​ത്യു ടി.​തോ​മ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​അ​നു, നെ​ടു​മ്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​പ്ര​സ​ന്ന​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മാ​യ അ​നി​ല്‍​കു​മാ​ർ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. കോ​ന്നി മു​രി​ങ്ങ​മം​ഗ​ലം ശ​ബ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ഐ​ര​വ​ണ്‍ സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തി​ല്‍ കെ.​യു.​ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഷ്മ മ​റി​യം റോ​യ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി​ജോ മോ​ഡി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം തു​ള​സീ​മ​ണി​യ​മ്മ, അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം വി. ​ശ​രീ​കു​മാ​ര്‍, കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി​ഷ ജ​യ​കു​മാ​ർ, പു​ഷ്പ ഉ​ത്ത​മ​ന്‍, എ​ഡി​എം ബി ​ജ്യോ​തി, കോ​ന്നി ത​ഹ​സി​ല്‍​ദാ​ര്‍ സി​നി മോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

പൂ​രം ക​ല​ക്ക​ലി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്; എ​ഡി​ജി​പി​ക്കെ​തി​രേ മൊ​ഴി ന​ല്‍​കി മ​ന്ത്രി കെ.​രാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ലി​ൽ എ​ഡി​ജി​പി അ​ജി​ത് കു​മാ​റി​നെ​തി​രെ റ​വ​ന്യൂ മ​ന്ത്രി കെ.​രാ​ജ​ൻ മൊ​ഴി ന​ൽ​കി. ചി​ല രാ​ഷ്ട്രീ​യ​താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി പൂ​രം ക​ല​ക്കാ​നാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ന്നെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

‌പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ന്നി​രു​ന്ന​തി​നാ​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്ന നി​ല​യി​ൽ പ​ല കാ​ര്യ​ങ്ങ​ളി​ലും ഇ​ട​പെ​ടു​ന്ന​തി​ന് പ​രി​മി​തി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യം മു​ത​ലാ​ക്കി ചി​ല ഗൂ​ഢാ​ലോ​ച​ന​ക​ൾ ന​ട​ന്നെ​ന്ന് മൊ​ഴി​യി​ൽ പ​റ​യു​ന്നു.

പ​ല ത​വ​ണ വി​ളി​ച്ചി​ട്ടും അ​ജി​ത്കു​മാ​ർ ഫോ​ൺ എ​ടു​ത്തി​ല്ലെ​ന്നും മൊ​ഴി​യി​ലു​ണ്ട്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ദേ​വ​സ്വ​ങ്ങ​ളു​മാ​യി പ്ര​ശ്‌​നം ഉ​ണ്ടാ​യ​പ്പോ​ള്‍ അ​ക്കാ​ര്യം എ​ഡി​ജി​പി​യെ നേ​ര​ത്തേ ത​ന്നെ അ​റി​യി​ച്ച​താ​ണ്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന നി​ല​യി​ല്‍ സ്ഥ​ല​ത്തു​ണ്ടാ​ക​ണ​മെ​ന്ന് അ​റി​യി​ക്കു​ക​യും താ​ന്‍ ഉ​ണ്ടാ​കു​മെ​ന്ന് എ​ഡി​ജി​പി ഉ​റ​പ്പ് ന​ല്‍​കു​ക​യും ചെ​യ്ത​താ​ണ്.

എ​ന്നാ​ല്‍ പൂ​രം ക​ല​ങ്ങി​യ​തി​ന് ശേ​ഷം എ​ഡി​ജി​പി​യെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും കോ​ള്‍ എ​ടു​ക്കു​ക​യോ തി​രി​കെ വി​ളി​ക്കു​ക​യോ ചെ​യ്തി​ല്ല. എ​ഡി​ജി​പി ഒ​രു സ്വ​കാ​ര്യ യാ​ത്ര​യി​ലാ​യി​രു​ന്നെ​ന്നാ​ണ് പി​ന്നീ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ അ​റി​ഞ്ഞ​തെ​ന്നും മ​ന്ത്രി മൊ​ഴി ന​ല്‍​കി.

ബു​ധ​നാ​ഴ്ച രാ​ത്രി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ തോം​സ​ൺ ജോ​സാ​ണ് മ​ന്ത്രി​യു​ടെ മൊ​ഴി​യെ​ടു​ത്ത​ത്. കേസിൽ നേ​ര​ത്തെ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ മൊ​ഴി​യും അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Latest News

Corehub Up